ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഡൽഹി പോലീസിനൊപ്പം ആർഎസ്എസ് പ്രവർത്തകരും മർദിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളെ മർദിക്കാൻ പോലീസ് മുന്നിട്ടിറങ്ങുമ്പോൾ ആർഎസ്എസ് പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ......
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റെന്ന് നടി സെയ്ൻ മേരി ഖാൻ. ശരീരത്തിലേറ്റ അടിയുടെ പാടുകളും ചതവുകളും വെളിപ്പെടുത്തുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ......
ജയ്പുർ: രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഭരത്പുരിലെ ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മുൻ എംഎൽഎ അതർ സിങ് ഭദാനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ......
ബംഗളുരു: പർപ്പിൾ, ഗ്രീൻ, യെല്ലോ എന്നീ മൂന്ന് ലൈനുകളിലായി 96.10 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ സർവീസാണ് നഗരത്തിലുള്ളത്. പിങ്ക്, ബ്ലു എന്നീ രണ്ടു ലൈനുകളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. ......
ന്യൂഡൽഹി: നിരായുധരായി സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അനധികൃതമായി തടങ്കലിൽ വെക്കരുതെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ അസാധാരണമായി ഞായറാഴ്ച സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലകളിൽ സമരം ചെയ്യുന്നവരെ യാതൊരു കാരണവശാലും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുതെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തിയവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയെത്തുടർന്ന്, തലസ്ഥാനത്ത് "പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണോ" എന്ന് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി ചോദ്യം ചെയ്തു.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പിൽ ഹാജരായ ഗുരുസ്വാമി, ഡൽഹി പോലീസിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. ......
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നൽകിയ കൂടിക്കാഴ്ചാ അപേക്ഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് (sub judice) കൂടിക്കാഴ്ച അനുയോജ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാക്കളുടെ ഔദ്യോഗിക ഇമെയിലിനുള്ള മറുപടിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ......
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. ......
താനെ: പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവ നടിയെ പൊലീസ് രക്ഷപ്പെടുത്തി. സീരിയലുകളിലും വെബ് സീരീസുകളിലും ചെറുവേഷങ്ങളിൽ അഭിനയിച്ചിരുന്ന യുവതിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മോചിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ ഛത്തീസ്ഗഡ് സ്വദേശിനി സോണിയ ഉമർ ഖുറേഷി (35) അറസ്റ്റിലായി. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ......